ന്യൂഡല്‍ഹി: രാമജന്മ ഭൂമി ബാബ്‌റി മസ്ജിദ് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ബാബ്‌റി മസ്ജിദ് കേസ് സജീവമായതിന്റെ പിന്നാലെ അയോധ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷം റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കസ്ഥലത്തെ താത്കാലിക ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് യോഗി ആദിത്യനാഥ് സരയു നദി തീരത്ത് പൂജയും നടത്തി